കൊയിലാണ്ടി സബ് ജയിലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും ഇരുചക്ര വാഹന മോഷണം. കൊയിലാണ്ടി സബ് ജയിലിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായാണ് പരാതി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം താമസിക്കുന്ന മുസ്തഫ.കെ.ബിയുടെ സ്കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

KL-56-T-8083 നമ്പറിലുള്ള ഗ്രേ കളർ ആക്ടിവയാണ് മോഷണം പോയത്. സബ് ജയിലിനു സമീപത്തുള്ള മുസ്ലിം പള്ളിയിൽ പോയതായിരുന്നു മുസ്തഫ. തിരികെ വന്നപ്പോഴാണ് വണ്ടി നഷ്ടപ്പെട്ടതായി മനസിലായത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോഷണം പോയ സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8137878855 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു.