യു.എസ്.എസ് പരീക്ഷയെ കൈപ്പിടിയിലൊതുക്കേണ്ടേ, കൊയിലാണ്ടിയിലേക്ക് വന്നോളൂ; സൗജന്യ യു.എസ്.എസ് പരീക്ഷാ പരിശീലനം നവംബർ അഞ്ച് മുതൽ കൊയിലാണ്ടി ആർട്സ് കോളേജിൽ


കൊയിലാണ്ടി: യു.എസ്.എസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആർട്സ് കോളേജ് കൊയിലാണ്ടി കഴിഞ്ഞ ഏഴ് വർഷമായി നടത്തിവരുന്ന സൗജന്യ യു.എസ്.എസ് പ്ലസ് പരിശീലന പരിപാടിയുടെ ഈ അധ്യയനവർഷത്തെ ക്ലാസുകൾ നവംബർ അഞ്ച് ശനിയാഴ്ച ആരംഭിക്കുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും ഈ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ക്ലാസുകൾ കോളേജ് ക്യാമ്പസിൽ വച്ച് നടത്തുന്നതായിരിക്കും.

പരിശീലനത്തിന് ശേഷം യഥാർത്ഥ പരീക്ഷയെ ആസ്പദമാക്കി ആർട്സ് കോളേജ് നടത്തുന്ന പരീക്ഷയിൽ നിശ്ചിത മാർക്കിനു മുകളിൽ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും യഥാക്രമം 5000 രൂപ മുതൽ 500 രൂപ വരെയുള്ള സ്കോളർഷിപ്പ് ലഭിക്കും. ഇത്തരത്തിൽ പരിശീലനം ലഭിച്ച 35 ഓളം വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം യു.എസ്.എസ് സ്കോളർഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്.

സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പം കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075031668, 9846056638 എന്നീ നമ്പറിൽ വിളിക്കാം.


Sponsored Content