കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. കാരയാട് സ്വദേശി ശ്യാംജിത്തിന്റെ ബൈക്കാണ് മോഷണം പോയത്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിര്‍ത്തിയിട്ട ബൈക്ക് ചൊവ്വാഴ്ച രാവിലെ 10മണിയോടെ എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്.

കെ.എല്‍ 52 ഡി 6845 നമ്പര്‍ ഹോണ്ട ഷൈന്‍ ബൈക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

ബൈക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 99613 78068, 8714646355 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഉടമ അറിയിച്ചു.