മെയ് നാലിന് കുളിച്ചാറാട്ടും ആറാട്ട് സദ്യയും; മേലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി


കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ബ്രഹ്‌മശ്രീ ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

കൊടിയേറ്റ ദിവസമായ ഇന്ന് ഡിവോഷനല്‍ മ്യൂസിക് നൈറ്റ് നടന്നു. ഏപ്രില്‍ 30 ഇരട്ട തായമ്പക, കലാവിരുന്നുകള്‍.

മെയ് 1: ന് മ്യൂസിക്കല്‍ നൈറ്റ്

മെയ് 2: ന് കഥകളി കുചേലവൃത്തം, വിശേഷാല്‍ തായമ്പക.

മെയ് 3: ആഘോഷ വരവ്, ആലിന്‍ കീഴ് മേളം, പള്ളിവേട്ട.

മെയ് 4: കുളിച്ചാറാട്ട്, ആറാട്ട് സദ്യ.