സി.കെ.മനോജ് പ്രസിഡന്റ്, കെ.പി. മോഹനന്‍ സെക്രട്ടറി; സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ് പുതിയ ഭാരവാഹികളായി


കൊയിലാണ്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് സി.കെ. ലാലു അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് നാഷണല്‍ പ്രസിഡണ്ട് ബി.ജയരാജ് ഉദ്ഘാടനം ചെയ്തു.

നാഷനല്‍ ട്രഷറര്‍ സീനിയര്‍ ജോസ് കണ്ടോത്ത്, അഡ്വക്കേറ്റ് ജതീഷ് ബാബു, സി.കെ.മനോജ്, രാഖി ലാലു, ഇ.ചന്ദ്രന്‍, ഷിംന റാണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

2024-25- വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു:

പ്രസിഡണ്ട് സീനിയര്‍: സി.കെ.മനോജ്, സെക്രട്ടറി സീനിയര്‍: കെ.പി.മോഹനന്‍, ട്രഷറര്‍ സീനിയര്‍: എം.വി.സജിത്ത് കുമാര്‍, സീനിയറെറ്റ് ചെയര്‍പേഴ്‌സന്‍ അനിത മനോജ് എന്നിവര്‍ സ്ഥാനമേറ്റു.