യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കിൽ അറ്റകുറ്റപ്പണി, പൂക്കാട് റെയിൽവേ ​ഗേറ്റ് അടച്ചു


കൊയിലാണ്ടി: പൂക്കാട് റെയിൽവേ ​ഗേറ്റ് അടച്ചു. ട്രാക്കിറ്റിന്റെ അറ്റകുറ്റപണിയുടെ ഭാ​ഗമായാണ് ​ഏപ്രിൽ 29, 30 തിയ്യതികളിൽ ട്രാക്ക് അടക്കുന്നത്.

യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഇന്ന് രാവിലെ ​ഗേറ്റ് അടച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ​ഗേറ്റ് അടച്ചത് അറിയാതെ ഇതിലെ വരുന്നവർ ചുറ്റിക്കറങ്ങി പോകേണ്ട സാഹചര്യമാണ് ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി.