കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട അരിക്കുളം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. അരിക്കുളം കാരയാട് സ്വദേശി സിബലിന്റെ ബൈക്കാണ് കാണാതായത്.

കെ.എല്‍. 11 എച്ച് 4189 എന്ന നമ്പറിലുള്ള ബൈക്കാണ് മോഷണം പോയത്. അഞ്ച് ദിവസം  മുമ്പ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വാഹനം നിര്‍ത്തിയിട്ടശേഷം ട്രെയിന്‍ യാത്രപോയതായിരുന്നു. തിരിച്ചുവന്ന് നോക്കുമ്പോള്‍ ബൈക്ക് കാണാതായെന്നാണ് കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7994773673 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരമറിയിക്കുക.