കൊയിലാണ്ടിയില്‍ നിന്നും പുലര്‍ച്ചെ ഇറങ്ങിക്കോ; ഈ മഴക്കാലം ആഘോഷിക്കാന്‍ തിരുനെല്ലി ബ്രഹ്‌മഗിരി കുന്നിലേക്ക് ഒരു ട്രെക്കിങ് ആയാലോ?


നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഈ മഴക്കാലം ആഘോഷിക്കാൻ ഏറ്റവും പറ്റിയ ഓപ്ഷനാണ് തിരുനെല്ലി ബ്രഹ്മഗിരി കുന്ന്. കൊയിലാണ്ടിയിൽ നിന്നും പുലർച്ചെ ഉള്ള വണ്ടിക്ക് കേറി വയനാട് പിടിക്കാം. തീർത്ഥാടനത്തിന്റെ ഭാഗമായി വിശ്വാസികൾ തിരുനെല്ലിയിൽ എത്താറുണ്ടെങ്കിലും ബ്രഹ്മഗിരി കുന്ന് താഴെ നിന്ന് മാത്രം കണ്ട് മടങ്ങുന്നു. ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിംഗ് പലരും നടത്താറില്ല. എന്നാൽ ബ്രഹ്മഗിരി കുന്നിലേക്കുള്ള ട്രക്കിങ്ങും മുകളിൽ നിന്നുള്ള തിരുനെല്ലി ക്ഷേത്രത്തിന്റെ കാഴ്ചയും ഒക്കെ കണ്ട് ആസ്വദിക്കേണ്ട ഒന്നു തന്നെയാണ്.

ബ്രഹ്മഗിരി കുന്നിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണു ആണ് പ്രധാന പ്രതിഷ്ഠ. കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

 

 

ബ്രഹ്മഗിരി കുന്നിന്റെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണു ആണ് പ്രധാന പ്രതിഷ്ഠ. കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.

ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന നദിയാണിത്. ബ്രഹ്‌മാവിന്റെ സാന്നിധ്യമാണ് ഈ മലനിരകൾക്ക് ബ്രഹ്മഗിരി എന്ന പേര് വരാൻ കാരണമെന്നു പറയപ്പെടുന്നു.

സഹ്യപര്‍വതത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലനിരകള്‍ കര്‍ണാടകത്തിലെ കൊടക് ജില്ലയുമായും വയനാടിന്റെ വടക്കു ഭാഗമായും അതിര്‍ത്തി പങ്കിടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1608 മീറ്റര്‍ ഉയരത്തിലാണ് ബ്രഹ്മഗിരിയുള്ളത്. വയനാട്ടിലെ മറ്റ് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം ബ്രഹ്മഗിരിയും സന്ദര്‍ശിക്കുന്നതാകും നല്ലത്. ബ്രഹ്മഗിരിയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് തിരുനെല്ലി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്‌മെന്റിന്റെ ഓഫീസില്‍ നിന്നാണ്. കുറഞ്ഞത് അഞ്ചുപേരുള്ള ഗ്രൂപ്പുകളായി വേണം പോകാന്‍. ഓരോ ഗ്രൂപ്പിനൊപ്പവും ഒരു ഗൈഡുമുണ്ടാകും. ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ രാവിലെ തന്നെ എത്താന്‍ ശ്രമിക്കുക.

ഏകദേശം നാലു മണിക്കൂര്‍ സമയം നടന്നാല്‍ മാത്രമെ ബ്രഹ്മഗിരി കുന്നിലെത്തുകയുള്ളു. മഴക്കാലമായാല്‍ അട്ടകളുടെ ശല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. മുന്‍കരുതലെടുത്തു വേണം ഈ സമയങ്ങളില്‍ ട്രെക്കിങ്ങിന് പോകാന്‍. ആദ്യം മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനമേഖലയിലൂടെയാണ് യാത്ര. നല്ല വെയിലുണ്ടെങ്കിലും സൂര്യരശ്മികള്‍ കടന്നുവരാത്ത അത്രയും തിങ്ങിനിറഞ്ഞാണ് മരങ്ങള്‍ നില്‍ക്കുന്നത്. പിന്നീട് ചോലകളും പുല്‍മേടുകളുമൊക്കെ താണ്ടി മുകളിലേക്ക് പോകാം.

യാത്രയില്‍ ദാഹമകറ്റാന്‍ പല സ്ഥലങ്ങളിലും നീരുറവകളുണ്ട്. പൈപ്പ് ഉപയോഗിച്ച് ഇത് കുടിക്കാന്‍ പാകത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മഗിരി കുന്നില്‍ നിന്ന് ഒഴുകിയിറങ്ങുന്ന ശുദ്ധമായ തണുത്ത വെള്ളമായതിനാല്‍ സംശയം കൂടാതെ ഈ വെള്ളം കുടിക്കാം. കൈയില്‍ കുപ്പിയുണ്ടെങ്കില്‍ ഇതില്‍ നിന്ന് വെള്ളം നിറയ്ക്കാനുമാകും.

ഒരു ഭാഗമെത്തുമ്പോള്‍ വ്യൂ ടവര്‍ കാണാനാകും. ഇതിന് സമീപത്തായി വനംവകുപ്പിന്റെ കെട്ടിടവും കാണാം. ഓരോ പടിക്കെട്ടുകള്‍ താണ്ടി വാച്ച്ടവറിന് മുകളിലെത്താം. ഇവിടെ നിന്ന് നോക്കിയാല്‍ വനത്തിന്റെ പച്ചപ്പും സഹ്യന്റെ തലയെടുപ്പും കാണാം. ഒപ്പം, അങ്ങു താഴെ തിരുനെല്ലി ക്ഷേത്രവും അതിന്റെ പരിസരപ്രദേശങ്ങളും. വ്യൂ ടവറിന്റെ കാഴ്ച്ച കണ്ട് പലരും തിരികെ മലയിറങ്ങാറുണ്ട്. എന്നാല്‍ പുല്‍മേടുകള്‍ താണ്ടിയുള്ള ട്രെക്കിംഗ് ഇനിയും ബാക്കിയുണ്ട്. കാടിനെയും തണുപ്പിനെയും ശാന്തതയേയും ഇഷ്ടപ്പെടുന്നവർ ഒരു തവണയെങ്കിലും ഈ സ്ഥലം സന്ദർശിച്ചിരിക്കണം, കാരണം ഇത്രമേൽ പ്രകൃതിയോട് ഇണങ്ങി ഒരു യാത്ര ജീവിതത്തിൽ നനുത്ത ഓർമകൾ സമ്മാനിക്കുമെന്നത് തീർച്ച.