ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി


കൊയിലാണ്ടി: ഉള്ളൂര്‍ ആശാരിക്കല്‍ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി. നടേരി ഒറ്റക്കണ്ടം മലയില്‍ ചാലില്‍ മിഥുനിന്റെ സ്കൂട്ടറാണ് മോഷണം പോയത്. KL-56-X-0543 നമ്പറിലുള്ള സുസുക്കി അവനിസ് 125 മോഡല്‍ സ്കൂട്ടർ ആണ് മോഷണം പോയത്. അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂട്ടറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9544033376, 8089453376 എന്നീ നമ്പറുകളിലോ അത്തോളി പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ഉടമസ്ഥന്‍ അഭ്യര്‍ത്ഥിച്ചു.