Tag: Atholi Police

Total 15 Posts

അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്; ഒമ്പതുദിവസത്തിനുശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജാമ്യം

അത്തോളി: അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ്, ബാലുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ്

ഇടിച്ചിട്ട് നിര്‍ത്താതെ പോയി; അപകടമുണ്ടാക്കിയ ഈ ബൈക്ക് കണ്ടാല്‍ വിവരം അറിയിക്കണേ, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അത്തോളി പൊലീസ് (വീഡിയോ കാണാം)

അത്തോളി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ബൈക്കിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി അത്തോളി പൊലീസ്. അത്തോളി അത്താണിയില്‍ വച്ച് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡല്‍ ബൈക്കാണ് പൊലീസ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 19 ന് നടന്ന അപകടത്തിന് കാരണമായ ബൈക്കിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്ത് വിട്ടു. മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടന്ന് വരുമ്പോഴാണ്

എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി

ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന്

ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയ സംഭവം: ടാങ്കര്‍ ലോറി പിടിച്ചെടുത്ത് അത്തോളി പൊലീസ്

ഉള്ളിയേരി: ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ വാഹനം പിടിച്ചെടുത്തു. കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോയ ടാങ്കര്‍ ലോറിയാണ് അത്തോളി പൊലീസ് പിടിച്ചെടുത്തത്. പൊതുപ്രവര്‍ത്തകനായ ഷമീര്‍ നളന്ദ ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നൈറ്റ് പട്രോളിങ്ങിനിടെയാണ് പൊലീസ് ലോറി പിടികൂടിയത്. നൂറുതിരിച്ചെടുക്കാന്‍ ഇടവക കെ.എല്‍ 33 ഡി

ആനവാതിലിലെ മോഷണം: പ്രതികളെ പോളി ക്ലിനിക്കിലെത്തിച്ച് തെളിവെടുത്തു; തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്

ഉള്ളിയേരി: ആനവാതിലിലെ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീ കെയര്‍ പോളി ക്ലിനിക്കില്‍ രണ്ട് പ്രതികളെയും എത്തിച്ചാണ് അത്തോളി പൊലീസ് തെളിവെടുത്തത്. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍

സി.സി.ടി.വിയ്ക്കുനേരെ ഫ്‌ളൈയിങ് കിസ്, അശ്ലീല ആംഗ്യം; ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഉള്ള്യേരി: ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സി.സി.ടി.വിയ്ക്കുനേരെ കൈവീശുകയും ഫ്‌ളൈയിങ് കിസ് നല്‍കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക് (20) എന്നിവരെ അത്തോളി പൊലീസ് 24 മണിക്കൂറിനുള്ളില്‍

പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ

ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്.

ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ പൊടി പാറി; ഉള്ളിയേരിയില്‍ വീടിന് തീയിടുകയും കസേരകള്‍ കിണറ്റിലിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍

ഉള്ളിയേരി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ അസഭ്യം പറയുകയും വീടിന് തീയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസ് (25) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ അരീക്കോടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന; കൊയിലാണ്ടി സ്വദേശി അത്തോളി പൊലീസിന്റെ പിടിയില്‍

അത്തോളി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തുന്നയാളെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോതമംഗലം സ്വദേശി ചുലോടി കുഴിയില്‍ മോഹനനാണ് (61) അറസ്റ്റിലായത്. അത്തോളിയ്ക്ക് സമീപം കൊടശ്ശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അത്തോളി എസ്.ഐ. ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം.അനീസ്, പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മോഹനനെ പിടികൂടിയത്.

അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ

കൊയിലാണ്ടി: പന്തലായനി ഐ.സി.ടി.എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അത്തോളി പഞ്ചായത്ത് ഓഫീസിലും കൊയിലാണ്ടി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിൽ