അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ


കൊയിലാണ്ടി: പന്തലായനി ഐ.സി.ടി.എസ് ഓഫീസിന്റെ പരിധിയിൽ വരുന്ന അത്തോളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന വർക്കർ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അത്തോളി പഞ്ചായത്ത് ഓഫീസിലും കൊയിലാണ്ടി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി കാര്യാലയത്തിൽ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446255163 എന്ന നമ്പറിൽ വിളിക്കാം.