ജില്ലയിലെ വിവിധ കോളേജുകളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബി കോളേജില്‍ അറബിക്, കൊമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ 21-ന് മുമ്പ് വെബ്‌സൈറ്റില്‍നിന്ന് അപേക്ഷഫോറം ഡൗണ്‍ലോഡ്ചെയ്ത് പുരിപ്പിച്ച് അയക്കണം. ഇ-മെയില്‍: [email protected]. : 9447431541.

മുക്കം ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളേജില്‍ ഇംഗ്ലീഷ്, അറബിക്, കൊമേഴ്‌സ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ 22-ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.