അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അടക്കം വിവിധയിടങ്ങളില്‍ അധ്യാപക നിയമനം; ഒഴിവുകളും യോഗ്യതകളും അറിയാം വിശദമായി


കോഴിക്കോട്: വട്ടോളി ഗവ: യുപി സ്‌കൂളില്‍ എച്ച്ടിവി, 2 യുപിഎസ്എ, അറബിക് പാര്‍ട് ടൈം ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മേയ് 21നു 11 മണിക്കാണ് അഭിമുഖം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിലേയ്ക്കുളള അധ്യാപക അഭിമുഖം 20 ന് രാവിലെ 10 മണിക്ക് നടത്തുന്നു. ജേണലിസം, സോഷ്യോളജി (ജുനിയര്‍), എന്നീ വിഷയങ്ങളിലേയ്ക്കുളള അധ്യാപക അഭിമുഖം 20 ന് ഉച്ചയ്ക്കു 2 മണിയ്ക്കും നടത്തും.

അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപിഎസ്ടി, എച്ച്എസ്ടി നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, മ്യൂസിക് അധ്യാപക ഒഴിവ്. 27ന് രാവിലെ 11ന് അഭിമുഖം.