മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


മുക്കം: മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് (എം.എ.എം.ഒ) കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ജേണലിസം, കൊമേഴ്സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്സ്, അറബിക് എന്നീ വിഷയങ്ങളിലേയ്ക്കാണ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നത്.

ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ജേണലിസത്തില്‍ മേയ് 22-നും മറ്റു വിഷയങ്ങളില്‍ 16-നും 10 മണിക്ക് അഭിമുഖം നടക്കും.