കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായി


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.എല്‍ 56 1355 നമ്പറിലുള്ള ഹീറോ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് കാണാതായത്.

ഇന്നലെ രാവിലെ 6.45 റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടശേഷം കണ്ണൂരിലേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8086440945 എന്ന നമ്പറില്‍ ബന്ധപ്പെടുക.