Tag: Moodadi Grama Panchayath
”സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കി”; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മൂടാടിയില്‍ തുടക്കമിട്ട് മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്
മൂടാടി: മൂടാടി ടൗണിനെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇടപെടുന്ന ഒരാളുണ്ട്, ടൗണിലെ മത്സ്യവിതരണ തൊഴിലാളിയായ ശ്രീരാഗ്. മൂടാടി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങുമ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് ശ്രീരാഗാണ്. സ്വയം സമാഹരിച്ച നിരവധി ചാക്ക് ബോട്ടിലുകള്‍ ഹരിത കര്‍മസേനക്ക് നല്‍കിയാണ് ശ്രീരാഗ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മൂടാടി അങ്ങാടിയില്‍
പോഷകസമൃദ്ധമായ തവിട് കളയാത്ത അരി ഇനി മൂടാടിയില്‍ ലഭിക്കും; ജവാന്‍ കാര്‍ഷിക ഗ്രൂപ്പിന്റെ നെല്‍കൃഷി വിളവെടുത്തു
മൂടാടി: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കുമെല്ലാം പോഷകസമൃദ്ധമായ അരി ഇനി മൂടാടിയില്‍ ലഭിക്കും. മൂടാടിയിലെ ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് കൃഷി ചെയ്ത നെല്ലില്‍ നിന്നുള്ള തവിട് കളയാത്ത അരിയാണ് വിപണിയിലെത്തുന്നത്. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലാണ് ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് നെല്‍കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്ത് ക്യഷി ഭവന്‍ മുഖേന നല്‍കിയ ജ്യോതി നെല്‍വിത്ത് ഉപയോഗിച്ചാണ്
ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂടാടി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണം; കേന്ദ്രമന്ത്രിക്ക് മുമ്പാകെ ആറ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ജനകീയ കമ്മിറ്റി
കൊയിലാണ്ടി: ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് മുമ്പാകെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് മൂടാടി പഞ്ചായത്ത് ജനകീയ കമ്മിറ്റി. മൂടാടി പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും റസിഡന്‍സ് അസോസിയേഷനും വ്യാപാരികളും പ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ കമ്മിറ്റിയാണ് സംയുക്തമായി
തൊഴിലാളികള്‍ക്ക് വേതനയിനത്തില്‍ മാത്രം ചെലവഴിച്ചത് ഏഴ് കോടിരൂപ; തൊഴിലുറപ്പ് പദ്ധതിയില്‍ പന്തലായനി ബ്ലോക്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മികച്ച പ്രകടനവുമായി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: തൊഴിലുറപ്പ് പദ്ധതിയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം ഏഴ് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഇതില്‍ 7 കോടി രൂപയും തൊഴിലാളികള്‍ക്ക് വേതനമായി നില്‍കിയതാണ്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പന്തലായനി ബ്ലോക്കില്‍ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നേരിടിയിരിക്കുകയാണ് മൂടാടി. 1621
പാട്ടും മിമിക്രിയും കരോക്കെയുമായി ബോട്ടുകളില്‍ അവര്‍ ഒത്തുകൂടി; പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ആസ്വാദ്യകരമായ അനുഭവമായി മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമൊരുക്കിയ കുടുംബ സംഗമം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. അകലാപ്പുഴ ടൂറിസത്തിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര ബോട്ടുകളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. പാലിയേറ്റീവ് പരിചരണത്തില്‍പ്പെട്ടവരെയും കൂട്ടിരിപ്പുകാരെയും ആശാ വര്‍ക്കര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ തന്നെ അവരവരുടെ വീടുകളില്‍ നിന്നും കുടുംബ സംഗമത്തിലേക്ക് എത്തിച്ചു. കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉദ്ഘാടനം
ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ പഞ്ചായത്തിന്റെ പദ്ധതി; ശിങ്കാരിമേള യൂണിറ്റ് ആരംഭിച്ച് മൂടാടിയിലെ വനിതകള്‍
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ വനിത ഘടകപദ്ധതിയുടെ ഭാഗമായി ശിങ്കാരിമേള യൂണിറ്റ് ആരംഭിച്ചു. രണ്ട് ലക്ഷം രൂപയാണ് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കാന്‍ ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെണ്ടയും അനുബന്ധ ഉപകരണങ്ങളും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കി. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി.അഖില, വി.ഇ.ഒ ജയശ്രീ, സെക്രട്ടറി ഗിരിഷ്
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂടാടി പഞ്ചായത്തില്‍ ശുചീകരണം; ഒപ്പം മാലിന്യമുക്ത പ്രതിജ്ഞയും (വീഡിയോ കാണാം)
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷനായി. ഹമീദ് യു.കെ.വി.ടി.മനോജ്, ജമാല്‍ മുത്തായം, സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും,
മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത് തടയാന്‍ ജനപങ്കാളിത്തത്തോടെ നിരീക്ഷയണ ക്യാമറകള്‍ സ്ഥാപിക്കും; സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താവാനുള്ള ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി മൂടാടി
മൂടാടി: മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി മൂടാടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 2024 ജനുവരി 26ന് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. വാര്‍ഡ് തല ശുചിത്വ സമിതികള്‍ സ്ഥാപന മേധാവികള്‍ യുവജന ക്ലബ് ഭാരവാഹികള്‍
തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു
കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,
‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു. നിലവിൽ ദേശീയപാതാ വികസനവുമായി