തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0496-2690200