Tag: Moodadi Panchayath

Total 14 Posts

മാരകരോഗത്താല്‍ വലയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കും; ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായവുമായി മൂടാടി ഗ്രാമപഞ്ചായത്ത്

മൂടാടി: ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സഹായവുമായി മൂടാടി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ധനസഹായ വിതരണം നടന്നത്. മാരകരോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധി വിപുലീകരിക്കാന്‍ ഭരണ സമിതിയും പൊതു പ്രവര്‍ത്തകരും ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും

തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി

വനിതാ സംരംഭക പദ്ധതിയിൽ മൂടാടി പഞ്ചായത്തിന് മറ്റൊരു പൊൻതൂവൽ കൂടി; എട്ടാം വാർഡിൽ സുഭിക്ഷം അരവ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ മുചുകുന്ന് നോർത്തിൽ സുഭിക്ഷം അരവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷയായി. മൂടാടി ഗ്രാമ പഞ്ചായത്തിലെ വനിതാ സംരഭക പദ്ധതിയുടെ ഭാഗമായാണ് അരവ് കേന്ദ്രം എട്ടാം വാർഡിൽ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്തിന്റെ രണ്ട് ലക്ഷം

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി

കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി

കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ

‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ

കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി. രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു,

അവരുടെ പഠനം ഇനി ഹൈടെക് ആകും; മൂടാടി പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 5.5 ലക്ഷം രൂപ ചെലവഴിച്ച് 18 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ലാപ്ടോപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി.അഖില അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ.ഭാസ്കരൻ, എം.കെ.മോഹനൻ, പഞ്ചായത്ത് മെമ്പർമാരായ റഫീഖ്

മൂടാടി പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം, ജനങ്ങൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഇവ

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യം, മൃഗസംരക്ഷണം, കൃഷിവകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. എലിപ്പനിക്കെതിരെ പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡുകളിൽ ആശാ വർക്കർമാരുടെ നേത്യത്വത്തിൽ ഫീവർ സർവേ തുടങ്ങി. രോഗലക്ഷണമുള്ളവർ മൂടാടി കുടുംബാരോഗ്യ

പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്