വീണ്ടും അപകടമുണ്ടാക്കി വാഗാഡ്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് പിറകില്‍ ഇടിച്ചു


കൊയിലാണ്ടി: വീണ്ടും അപകടമുണ്ടാക്കി വാഗാഡ് കമ്പനിയുടെ ലോറി. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം കാറിന് പിറകില്‍ ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടമുണ്ടാക്കിയത്. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എസ്.എസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കെ.എല്‍-56-വി-3916 നമ്പറിലുള്ള കാറിന് പിന്നിലാണ് ലോറി ഇടിച്ചത്.

കൊയിലാണ്ടി പൊലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊയിലാണ്ടി മേഖലയില്‍ നിരവധി അപകടങ്ങളാണ് വാഗാഡിന്റെ ലോറികള്‍ ഉണ്ടാക്കിയിട്ടുള്ളത്. അടുത്തിടെ വാഗാഡ് ലോറി മുത്താമ്പിയിലുണ്ടാക്കിയ അപകടത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു.

വീഡിയോ കാണാം: