Tag: Wagad

Total 26 Posts

സംസ്ഥാനപാതയില്‍ കോമത്തുകരയില്‍ റോഡിന് നടുവില്‍ വാഗാഡ് ലോറി കുടുങ്ങി; വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയില്ല, പ്രദേശത്ത് ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: കൊയിലാണ്ടി-ഉള്ള്യേരി സംസ്ഥാന പാതയില്‍ വാഗാഡ് ലോറി റോഡിന്റെ നടുവില്‍ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഹിറ്റാച്ചി കയറ്റി പോകുകയായിരുന്ന ലോറി ദേശീയപാത പ്രവൃത്തി നടക്കുന്നിടത്ത് റോഡിന് നടുവില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. കഷ്ടിച്ച് ഓട്ടോയ്ക്ക് കടന്നുപോകാവുന്ന സ്ഥലം മാത്രമാണ് റോഡിലുള്ളത്. ഇതുവഴി ബസടക്കം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത

കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡ് വാഹനം സ്‌കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങി; സ്‌കൂട്ടര്‍ യാത്രികനായ പുളിയഞ്ചേരി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മുത്താമ്പി റോഡ് അണ്ടര്‍പാസില്‍ വാഗാഡിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ തകര്‍ന്നു. അപകടം മനസിലാക്കി സ്‌കൂട്ടര്‍ യാത്രികന്‍ ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി തെക്കെ കുറ്റിക്കാട്ടില്‍ രവീന്ദ്രന്റെ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ നിര്‍ത്താതെ വണ്ടിയുമായി ഡ്രൈവര്‍ കുതിച്ചതോടെ നാട്ടുകാര്‍ പിറകെയോടി. ഇതോടെ വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍

അപ്പുറമെത്താൻ ചെളിക്കുളം കടക്കണം; കുരുടിമുക്കിലെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കി വാഗാഡിന്റെ ടിപ്പർ ലോറികൾ; വലഞ്ഞ് യാത്രക്കാർ

കൊയിലാണ്ടി: ജനങ്ങളെ ബുദ്ധിമുട്ടിച്ച് വീണ്ടും വാഗാഡ്. കുരുടിമുക്കിലെ റോഡുകൾ ചെളിക്കുളമാക്കി ഇതുവഴിയുള്ള യാത്ര ദുസ്സഹമാക്കിയാണ് ഇത്തവണ വാഗാഡ് വിവാദത്തിൽ നിറഞ്ഞത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ കടന്ന് പോകുന്ന റോഡാണ് മണ്ണുമായി ചീറിപ്പായുന്ന വാഗാഡിന്റെ ടിപ്പർ ലോറികൾ കാരണം ചെളിക്കുളമായത്. കുരുടിമുക്ക് ടൗണിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണ്ണാണ് ദേശീയപാതാ നിർമ്മാണ പ്രവൃത്തിക്കായി

വീണ്ടും അപകടമുണ്ടാക്കി വാഗാഡ്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് പിറകില്‍ ഇടിച്ചു

കൊയിലാണ്ടി: വീണ്ടും അപകടമുണ്ടാക്കി വാഗാഡ് കമ്പനിയുടെ ലോറി. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം കാറിന് പിറകില്‍ ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടമുണ്ടാക്കിയത്. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എസ്.എസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കെ.എല്‍-56-വി-3916 നമ്പറിലുള്ള

കൊയിലാണ്ടിയില്‍ വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കൊയിലാണ്ടി: വാഗാഡിന്റെ ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മേലൂര്‍ ശിവ ക്ഷേത്രത്തിന് സമീപം കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നിടത്താണ് ലോറി മറിഞ്ഞത്. മണ്ണ് കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. തിരുവോണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. സര്‍വ്വീസ് റോഡില്‍ നിന്ന് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് ഇറക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു.

പെരുവട്ടൂരിൽ ‌കയറ്റം ഇറങ്ങുന്നതിനിടെ ജെ.സി.ബിയുടെ നിയന്ത്രണം വിട്ടു, ഡ്രെെവർ ലഹരി ഉപയോ​ഗിച്ചിരുന്നെന്ന് നാട്ടുകാർ; അനധികൃതമായി ഓടുന്ന വ​​ഗാഡിന്റെ വാഹനങ്ങൾ നാളെ മുതൽ തടയുമെന്ന് ഡി.വെെ.എഫ്.ഐ

കൊയിലാണ്ടി: പെരുവട്ടൂരിൽ നിയന്ത്രണം വിട്ട ജെ.സി.ബി റോഡിൽ നിന്ന് തെന്നിമാറി അപകടം. ദേശീയപാത നിർമ്മാണത്തിനായി വ​​ഗാഡ് കമ്പനി എത്തിച്ച ജെ.സി.ബിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പെരുവട്ടൂർ അമ്പ്രമോളി റോഡിൽ കയറ്റം ഇറങ്ങുന്നതിനിടിയൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബെെക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്

വാഗാഡ് വാഹനങ്ങളുടെ മരണപ്പാച്ചില്‍: കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ സമരം അവസാനിപ്പിച്ചു; നാളെ ചര്‍ച്ച

കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കൊയിലാണ്ടി പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രശ്‌നപരിഹാരത്തിനായി നാളെ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ഹാളിലാണ് നാളെ ചര്‍ച്ച നടക്കുക. വാഗാഡ്

വാഗാഡിന്റെ വാഹനങ്ങളുടെ മരണപ്പാച്ചില്‍; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്‌.ഐ ദേശീയപാത ഉപരോധിക്കുന്നു

കൊയിലാണ്ടി: വാഗാഡ് കമ്പനിയുടെ വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ കൊയിലാണ്ടി ദേശീയപാത ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. നേരത്തെ വഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയ പാത ഉപരോധവും. വാഗാഡ് വാഹനങ്ങളുണ്ടാക്കിയ അപകടങ്ങള്‍ കാരണം കൊയിലാണ്ടിയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ലോഡ് കയറ്റിയ ലോറികള്‍ പിന്നില്‍ വാതിലില്ലാതെ അപകടകരമായ ഓടുന്നത് കൊയിലാണ്ടിയിലെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്.

‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു

കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി കരാറെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ തടയുന്നു. വാഗാഡ് വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഗാഡിന്റെ ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചിരുന്നു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടിയില്‍ തടഞ്ഞ വാഹനങ്ങള്‍ക്കും

റോഡരികിൽ പതിയിരുന്ന് ഹെൽമറ്റിടാത്തതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും സാധാരണക്കാരെ പിഴിയുന്ന, എ.ഐ ക്യാമറ വെച്ച് നിയമം കടുപ്പിക്കുന്ന മോട്ടോർ വാഹന വകുപ്പും പോലീസും ഇതൊന്നും കാണുന്നില്ലെ; കൊയിലാണ്ടിയിൽ വഗാഡ് ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു, ആരോട് പറയാൻ

കൊയിലാണ്ടി: നമ്പര്‍ പ്ലേറ്റില്ലാതെ, ഡോര്‍ അടയ്ക്കാതെ പിറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുന്നവിധത്തില്‍ കൊയിലാണ്ടിയിലൂടെ ഒന്ന് വാഹനമോടിച്ച് പോകുന്നത് ഓര്‍ത്തുനോക്കിക്കേ. നിരത്തുതോറും സ്ഥാപിച്ച ക്യാമറയിലോ അല്ലെങ്കില്‍ മുക്കിലും മൂലയിലും പതിയിരുന്ന് നിയമലംഘകരെ പിടികൂടുന്ന എം.വി.ഡിയോ പൊലീസോ പിടിച്ച് എത്ര പിഴയിട്ടുവെന്ന് ചോദിച്ചാല്‍. പക്ഷേ ഇതെല്ലാം സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്‍ മാത്രം. വന്‍കിട കമ്പനികള്‍ക്കും കുത്തകകള്‍ക്കും എന്തുമാകാം എന്നതുപോലെയാണ്