ബൈപ്പാസ് പ്രവൃത്തികാരണം വീടുകളില്‍ വെള്ളക്കെട്ട്, പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതി; കൊല്ലത്ത് വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


കൊല്ലം: കൊല്ലം -നെല്ല്യാടി റോഡില്‍ അണ്ടര്‍പാസിന് സമീപത്തായി ബൈപ്പാസ് പ്രവൃത്തി കാരണം വീടുകളിലും റോഡിലും വെള്ളക്കെട്ട്. വലിയ വയല്‍കുനി പ്രദേശത്തെ പത്തോളം വീടുകളിലുള്ളവര്‍ക്ക് വാഹനമിറക്കാനോ പുറത്തേക്ക് പോകാനോ കഴിയാത്ത സ്ഥിതിയാണ്. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വാഗാഡിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

പ്രദേശത്തെ റോഡും വീടുകളുടെ മുറ്റവുമെല്ലാം വെള്ളത്തിലാണ്. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത് സ്ഥലത്തുണ്ട്. വാഗാഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലിക പരിഹാരത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ഇ.കെ.അജിത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തുനിന്നും മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.