Tag: Wagad

Total 26 Posts

തലതിരിഞ്ഞ അണ്ടര്‍പ്പാസ് മാത്രമല്ല, ഇവിടെ വെള്ളക്കെട്ടൊഴിവാക്കാന്‍ റോഡ് മുറിച്ച് തോടുമുണ്ടാക്കി; വാഗാഡ് കമ്പനിയുടെ ‘എളുപ്പപ്പണി’ കാരണം കൊല്ലം നെല്ല്യാടി റോഡില്‍ യാത്രക്കാര്‍ അപകടഭീഷണിയില്‍

കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡില്‍ വെള്ളക്കെട്ടുണ്ടായാല്‍ എളുപ്പപ്പണി റോഡില്‍ വിലങ്ങനെ ഒരു തോട് നിര്‍മ്മിച്ച് അതിലൂടെ വെള്ളം കടത്തിവിടുകയെന്നാണ്. അവിടെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പുല്ലുവില മാത്രം. കൊല്ലം നെല്ല്യാടി റോഡില്‍ ബൈപ്പാസ് കടന്നുപോകുന്ന വഴിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് വാഗാഡ് കമ്പനിയുടെ തൊഴിലാളികള്‍ ചെയ്തിരിക്കുന്നത്. വലിയ വാഹനങ്ങള്‍ അല്പം മെനക്കെട്ട് ഈ തോട് താണ്ടി പോകുമ്പോള്‍

നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍

ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ അന്വേഷിച്ചെത്തി; വാഗാഡ് ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം മൂടാടി മേഖലയിലെ വയലില്‍ തള്ളാനുള്ള ശ്രമം കയ്യോടെ പിടികൂടി

കൊയിലാണ്ടി: വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. മുടാടി ഗോപാലപുരത്തിന് സമീപം ചാത്തന്‍പറമ്പത്ത് താഴെ കോഴിച്ചിറക്കലിലെ വയലിലാണ് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വാഗാഡിന്റെ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം വയലിലേക്ക്

വാഗാഡ് ലോറി ഇടിച്ച് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന സംഭവം: 99 ശതമാനം വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു; അറ്റകുറ്റപ്പണികള്‍ നാളെയും തുടരും

കൊയിലാണ്ടി: ദേശീയപാതാ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വൈദ്യുത ബന്ധം 99 ശതമാനവും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ഇനി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ളതെന്നും കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതേസമയം ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെയുള്ള

നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്

കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ  യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച

വാഗാഡ് ലോറിയുടെ അപകടകരമായ ഡ്രൈവിങ്; കൊയിലാണ്ടിയില്‍ മൂന്ന് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു, പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി

കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡ് ലോറി കാരണം കൊയിലാണ്ടിയില്‍ മൂന്നിടത്ത് വൈദ്യുതി ബന്ധം നിലച്ചു. റെയില്‍വേ സ്‌റ്റേഷന് കിഴക്കുവശം, ദര്‍ശനമുക്ക്, നെല്ലിക്കോട് ഭാഗങ്ങളിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വൈദ്യുതി ബന്ധം നിലച്ചത്. ഇവിടേക്ക് പോകുന്ന ട്രാന്‍സ്‌ഫോമര്‍ ലോറിയിടിച്ച് തകര്‍ന്നിരുന്നു. കൂടാതെ പ്രദേശത്തെ എട്ട് പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്. എത്രരൂപയുടെ നാശനഷ്ടമുണ്ടായി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. തകരാറുകള്‍ കെ.എസ്.ഇ.ബി

കൊയിലാണ്ടിയില്‍ അപകടകരമായി ഓടിച്ചുപോയ വഗാഡിന്റെ ലോറി ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും ഇടിച്ച് തകര്‍ത്തു; കെ.എസ്.ഇ.ബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം, രണ്ട് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡിന്റെ ലോറി ഇടിച്ച് കൊയിലാണ്ടിയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ക്കുകയും റോഡിലൂടെ പോയവര്‍ക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന് സമീപം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തിവെച്ച് യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ

മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്

പൊടിതിന്ന് ഇനിയും ഇവിടെ ജീവിക്കാനാവില്ല; പൊടിശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് നന്തിയില്‍ സി.പി.എം നേതൃത്വത്തില്‍ വഗാഡ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി നന്തിയിലും പരിസരപ്രദേശങ്ങളിലും പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു. ഇന്ന് രാവിലെ നന്തി ടൗണില്‍ വെച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. പൊടിശല്യത്തിന് പരിഹാരമുണ്ടാകുംവരെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടില്ലെന്നാണ് സമരക്കാരുടെ നിലപാട്. നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് പ്രവൃത്തികള്‍ പുരോഗമിക്കുന്ന

കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണ് കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കയറ്റി പോകുകയായിരുന്ന വാഗാഡ് കമ്പനിയുടെ ലോറിയാണ് വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. നെഞ്ചിലും കൈക്കും പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്ന്യോറ മലയില്‍ എസ്.എന്‍.ഡി.പി കോളേജിന് സമീപമുള്ള കയറ്റം കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കയറ്റത്തിന്റെ മുകളിലെത്തിയ ലോറിയുടെ എഞ്ചിന്‍ ഓഫാവുകയായിരുന്നു.