Tag: Attack

Total 27 Posts

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍.എസ്.എസ് എന്ന് ആരോപണം

കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് സംഭവം. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ആക്രമണത്തിന്

കോടഞ്ചേരിയില്‍ ഭാര്യയെയും അമ്മയെയും മധ്യവയസ്‌കന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; അമ്മയുടെ കൈവിരല്‍ വേര്‍പെട്ടു

താമരശ്ശേരി: കോടഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ അമ്മ ഉണ്ണിയാത (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) ആണ് ഇവരെ വെട്ടിയത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്ന് ഉണ്ണിയാതയുടെ

അമിതവേഗത ചോദ്യം ചെയ്തു; വടകരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ, അക്രമത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)

വടകര: അടക്കാതെരുവില്‍ സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും മിനി ലോറി ഡ്രൈവറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു തലശ്ശേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ‘ചീറ്റപ്പുലി’ ബസ് അമിത വേഗതയില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോവുന്നത് ലോറി ഡ്രൈവര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഏറെ നേരം ജീവനക്കാരും

ലോറിയെ പിന്തുടര്‍ന്ന് കരിങ്കല്ലുകൊണ്ട് ഗ്ലാസെറിഞ്ഞു തകര്‍ത്തു, ഡ്രൈവറെ ആക്രമിച്ചു; നന്തി സ്വദേശികള്‍ക്കെതിരെ വധ ശ്രമക്കേസ്, ഒരാള്‍ അറസ്റ്റില്‍

കൊയിലാണ്ടി: ലോറിയെ പിന്തുടര്‍ന്ന് ആക്രമിക്കുകയും ഡ്രൈവറെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉടു എന്ന് വിളിക്കുന്ന നന്തി കുറൂളിക്കുനി വിപിനെ (32) പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ കോഴി എന്നറിയപ്പെടുന്ന നന്തി ഒറ്റക്കണ്ടത്തില്‍ രോഹിതി(27) നായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. തിക്കോടി എഫ്.സി.ഐയില്‍നിന്ന് അരിയുമായി നടുവണ്ണൂരേക്ക് പോവുകയായിരുന്ന ലോറിയെ ബൈക്കില്‍ പിന്തുടര്‍ന്ന് കൊയിലാണ്ടി

പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു

പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം. അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ

വയനാട്ടില്‍ തേന്‍ ശേഖരിക്കാന്‍ ഭാര്യക്കൊപ്പം കാട്ടില്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്

മാനന്തവാടി: വയനാട്ടില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരയാണ് ആക്രമണം. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും

കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവ്; കാരണം സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് പോലീസ്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കൂവേരി സ്വദേശി അഷ്‌കറാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. തളിപ്പറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരിയായ ഷാഹിദക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് പുറമെ സമീപത്തുണ്ടായിരുന്ന മറ്റ്

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടു; വളപട്ടണത്ത് കാപ്പ കേസ് പ്രതിയെ പിടികൂടിയത് ബലപ്രയോഗത്തിലൂടെ

കണ്ണൂര്‍: വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമാണ് പോലീസ് പിടിയിലായത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് കീഴടക്കിയത്. അഞ്ച് വാഹനങ്ങള്‍ക്കാണ് ഷമീം തീയിട്ടിരുന്നത്. ഇതില്‍ ഒന്ന് ഇയാളുടെ വാഹനം തന്നെമാണ്. ഷമീം ആണ് ആക്രമം

തുപ്പിയപ്പോള്‍ ദേഹത്ത് തെറിച്ചുവെന്ന് ആരോപിച്ച് അഴിയൂരില്‍ അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി (വീഡിയോ കാണാം)

അഴിയൂര്‍: അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂരമായി പെരുമാറി എന്ന സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തുപ്പിയപ്പോള്‍ അബദ്ധത്തില്‍ അത് ഡ്രൈവറുടെ ദേഹത്തായി എന്നും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയുമായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടിയുടെ അമ്മ

കൊച്ചിയിയില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചിയിലെ രവിപുരത്താണ് സംഭവം. തൊടുപുഴ സ്വദേശിനി സൂര്യ (27) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രവിപുരത്തെ റേയ്‌സ് ട്രാവല്‍സിലാണ് സൂര്യ ജോലി ചെയ്യുന്നത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിന്റെ ഓഫീസിലെത്തി