Tag: Malappuram

Total 29 Posts

വിശപ്പു സഹിക്കാനാവാഞ്ഞിട്ടാണെന്ന് പറഞ്ഞ് യുവാവ് കഴിച്ച ഭക്ഷണം കണ്ട് മലപ്പുറത്തുകാര്‍ ഞെട്ടി; തിന്നത് പൂച്ചയെ, അതും പച്ചയ്ക്ക്‌

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. കുറ്റിപ്പുറം ബസ്റ്റാന്റില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. പൂച്ചയെ ഭക്ഷിച്ചത് അസം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. വിശപ്പിനെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു കൃത്യത്തിലേര്‍പ്പെട്ടത്. യുവാവ് ബസ്റ്റാന്റിന് സമീപത്തിരുന്ന് അസാധാരണമായ എന്തോ കഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പൂച്ചയെയാണ് ഭക്ഷണമാക്കുന്നതെന്ന്  നാട്ടുകാര്‍ക്ക് വ്യക്തമായത്. കഴിക്കുന്നത് നിര്‍ത്താന്‍

വെളുത്തിട്ട് പാറുന്ന ക്രീമുകള്‍ ഉപയോഗിച്ചവരില്‍ നെഫ്രോടിക് സിന്‍ഡ്രോം; മലപ്പുറത്ത് ദേശീയ രഹസ്യാന്വേഷണ സംഘത്തിന്റെ പരിശോധന

മലപ്പുറം: മലബാര്‍ മേഖലയിലെ സൗന്ദര്യവര്‍ധക വിപണിയില്‍ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം. ക്രീമുകളിലെ മൂലകങ്ങള്‍ രക്തത്തില്‍ കലര്‍ന്നു വൃക്കയെ ബാധിക്കുന്ന നെഫ്രോടിക് സിന്‍ഡ്രോം മലപ്പുറത്ത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. ചില ക്രീമുകളില്‍ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍

മലപ്പുറത്ത് വിവാഹത്തലേന്ന് വരനെ വീട്ടില്‍ക്കയറി ആക്രമിച്ച് മുന്‍ പെണ്‍സുഹൃത്തും ബന്ധുക്കളും; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിന്റെ കുടുംബം

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുന്‍കാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. ആക്രമണത്തില്‍ വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു. മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ്

മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)

മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ്

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ

പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മലപ്പുറം എടവണ്ണയില്‍ വ്യാജ പൂജാരി അറസ്റ്റില്‍

മലപ്പുറം: പൂജ നടത്താനെന്ന പേരില്‍ വീട്ടിലെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും ദുര്‍മരണങ്ങളും തടയാനായി പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മെയ് 29

കളിക്കുന്നതിനിടയില്‍ ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചെമ്മാട് സി.കെ നഗറിലെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം. ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക്

താനൂര്‍ ബോട്ടപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, സ്രാങ്കും ജീവനക്കാരനും ഒളിവില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മലപ്പുറം: താനൂരില്‍ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു

മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു

ഗ്ലോസ്റ്റര്‍, യു.കെ: മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു. ചുങ്കത്തറ സ്വദേശിനിയായ അഞ്ജു വിനോഷ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഞ്ജു. യു.കെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ് ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജു. എട്ട് മാസം മുമ്പാണ് നഴ്‌സിങ്