കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: എം.എസ്.എഫ് പ്രവര്‍ത്തകനായ യു.യു.സിയെ കാണാനില്ലെന്ന് പരാതി, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്ന് ആരോപണം


മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ (യു.യു.സി) കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജിലെ യുയുസിയായ മുഹമ്മദ് ഷമ്മാസിനെയാണ് കാണാതായത്.

എം.എസ്.എഫ് പ്രവര്‍ത്തകനായ ഷമ്മാസിനെ ഇന്നലെ മുതല്‍ കാണാനില്ലെന്നാണ് പരാതി. ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഷമ്മാസിനെ കണ്ടിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം. ഷമ്മാസിന്റെ പിതാവിന്റെ പരാതിയില്‍ കൊളത്തൂര്‍ പൊലീസ് കേസെടുത്തു.