Tag: Tanur

Total 8 Posts

അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ

കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്. അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും

പതിവ് തെറ്റിയില്ല, അപകടമുണ്ടായപ്പോൾ അധികൃതർ ഉണർന്നു; കോഴിക്കോട് ജില്ലയില്‍ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും

കോഴിക്കോട്: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന

താനൂര്‍ ബോട്ട് ദുരന്തം: ഒളിവിൽപോയ ബോട്ടുടമ നാസറിനെ എലത്തൂരിൽ നിന്ന് പിടികൂടി, അറസ്റ്റ്

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ‘അറ്റ്ലാന്റിക്’ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

ദുരന്തഭൂമിയായി താനൂർ; ബോട്ടപകടത്തിൽ പൊലിഞ്ഞത് 22 ജീവനുകൾ, മരിച്ചവരിൽ കൂടുതലും കുട്ടികൾ

മലപ്പുറം: താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവിധ ആശുപത്രികളിലായി  പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7),

ട്രെയിന്‍ യാത്രയ്ക്കിടെ വാതില്‍പ്പടിയിലിരുന്ന് ഉറങ്ങി; താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

താനൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂരിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. യാത്രയ്ക്കിടെ കുഞ്ഞിമോന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്നിരുന്നു എന്നാണ് വിവരം. വാതില്‍പ്പടിയിലിരിക്കവെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം, അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിൻ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുഡ്സ് ഓട്ടോ

തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് അടിച്ചു കയറി പതിനായിരക്കണക്കിന് മത്തികള്‍, ഓടി നടന്ന് വാരിക്കൂട്ടി നാട്ടുകാര്‍; കൗതുകമായി താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളിലെ മത്തിച്ചാകര; വൈറല്‍ വീഡിയോ കാണാം

തിരൂര്‍: കടലോര മേഖലയായ താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളില്‍ ചാകര. നാട്ടുകാര്‍ക്ക് കൗതുകമായി തീര്‍ന്നിരിക്കുകയാണ് കരക്കടിഞ്ഞ മത്തി ചാകര. ഉച്ചയോട് കൂടി കരയ്ക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടല്‍ തീരത്ത് കൂട്ടമായി എത്തിയത്. ഏകദേശം ഒരു മണിക്കൂറോളം താനൂര്‍, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍