കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതേ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്; ക്യാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്


Advertisement

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ച് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ക്യാനുമായി ഒരാള്‍ നിര്‍ത്തിയിട്ട ട്രെയിനിന് സമീപത്തേക്ക് എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് ഇയാള്‍ ഇന്ധനം അകത്തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം.

Advertisement

കഴിഞ്ഞ മാസം എലത്തൂരില്‍ ആക്രമണത്തിന് ഇരയായ അതേ ട്രെയിനിനാണ് ഇപ്പോള്‍ തീ പിടിച്ചത്. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തി യാത്ര അവസാനിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ട്രെയിനില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് തീ പിടിച്ചത്.

Advertisement

പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീ പടര്‍ന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ പിടിച്ച കോച്ച് മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല.


Also Read: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തം; ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു, തീ പിടിച്ചത് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്


Advertisement

പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ചാണ് കോച്ചിന് തീയിട്ടത് എന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാതെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എയും കേസില്‍ ഇടപെടുമെന്നാണ് സൂചന.