Tag: Kannur

Total 49 Posts

കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; കണ്ണൂരിൽ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു

കണ്ണൂര്‍: പള്ളിക്കുന്നില്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെയാണ് സംഭവം. സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ടി.ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയകുമാര്‍

കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവെച്ച്

കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കോഴിക്കോട് വച്ച് ചത്തു. തൃശ്ശൂർ മൃ​ഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഏഴുവയസ്സുള്ള ആണ്‍ കടുവ  ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം കടുവയെ കോഴിക്കോട് വച്ച് തന്നെ സംസ്കരിക്കുമെന്നാണ് വിവരം. മയക്കുവെടിവെച്ച് കൂട്ടിലാക്കിയതിന് പിന്നാലെ കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോള്‍

പ്രേതമാണോ, അതോ ഫോട്ടോഷോപ്പോ? കണ്ണൂരില്‍ എ.ഐ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലെ അജ്ഞാത സ്ത്രീയുടെ രഹസ്യം തേടി സോഷ്യല്‍ മീഡിയ

കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയടക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം കണ്ടത് കൗതുകമാകുന്നു. മാത്രമല്ല കാറിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് ചലാനില്‍ ഇങ്ങനെയൊരു ചിത്രം ലഭിച്ചത്. പയ്യന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ്

ആന്തരികാവയവങ്ങള്‍ പുറത്ത് ചാടിയ നിലയില്‍; ആനയിറങ്ങിയ കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ പ്രദേശവാസിയുടെ മൃതദേഹം

വടകര: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചത്. ആന ഓടിയ ഉളിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളടക്കം പുറത്ത് ചാടിയ നിലയിലായിരുന്നു. ആന ചവിട്ടിയതാണെന്നാണ് സംശയം. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ്

കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്; ഇന്ന് ജില്ലയില്‍ എവിടേയും പെട്രോളും ഡീസലും കിട്ടില്ല

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഇന്ന് തുറക്കില്ല. മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. ജില്ലാ പെട്രോളീയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

കോഴിക്കോട് സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്‍ദാനം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തായ യുവതി അറസ്റ്റില്‍

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു. കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ സുഹൃത്തായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്‌സീന (29) ആണ് അറസ്റ്റിലായത്.

മുഖംമൂടി ധരിച്ചെത്തിയ സംഘം പിടിച്ചുവലിച്ച് കാറിലേക്കിടാന്‍ ശ്രമിച്ചു; കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ പതിനഞ്ചുകാരിയെ സ്‌കൂളില്‍ പോകുന്നതിനിടെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇടവഴിയില്‍ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന നാല് പേര്‍ പെണ്‍കുട്ടിയെ പിടിച്ച് വലിച്ച്

രാത്രി വീടുകളിലെത്തി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതന്‍! കണ്ണൂരില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയ ‘ബ്ലാക്ക് മാന്റെ’ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ബ്ലാക്ക് മാന്‍’ ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചുവരുകളില്‍ എന്തോ എഴുതുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി

ലോറിയുമായി കൂട്ടിയിടിച്ച കല്ലട ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു; കണ്ണൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കണ്ണൂര്‍: കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍ ബസ്സിലെ 24 യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ

കണ്ണൂരില്‍ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; പൊള്ളലേറ്റവരില്‍ ആറുവയസുകാരനും

കണ്ണൂര്‍: പാട്യത്ത് കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.