രണ്ട് വനിതകളുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ‘സൃഷ്ടി’ നെയിം ബോർഡ് മാനുഫാക്‌ചറിങ്-സ്ക്രീൻ പ്രിന്റിങ് യൂണിറ്റ്


മേപ്പയ്യൂർ: രണ്ട് വനിതകൾ ആരംഭിച്ച സൃഷ്ടി – നെയിം ബോർഡ് മാനുഫാക്ചറിങ് – സ്ക്രീൻ പ്രിന്റിങ് യൂണിറ്റ് മേപ്പയൂർ ടൗണിൽ പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ അധ്യക്ഷനായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് ഇത്. പട്ടികജാതി കുടുo ബങ്ങളിൽപ്പെട്ട വനിതകളുടെ നേതൃത്വത്തിലാണ് സംരംഭം.

വ്യവസായ ഓഫീസർ സുധീഷ് കുമാർ വി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ എ.പി രമ്യ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി വിനോദ് വടക്കയിൽ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ സ്വാഗതം പറഞ്ഞു. സൃഷ്ടി സെക്രട്ടറി ഷൈമ നന്ദി പറഞ്ഞു.