ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)


Advertisement

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

Advertisement

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി.

Advertisement

ഇനി മുതല്‍ ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ ലോണടയ്ക്കാന്‍ വേണ്ടിയിട്ടാണ് ജോലിക്ക് പോകുന്നത് എന്നും ജോലിക്ക് പോയില്ലെങ്കില്‍ കുട്ടികള്‍ പട്ടിണിയാകുമെന്നുമാണ് യുവതി പറയുന്നത്. ദിലീപ് ജോലിക്ക് പോകുന്നില്ലെന്നും പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ദിലീപിന്റെ ക്രൂരമര്‍ദ്ദനം.

Advertisement

‘ഞാന്‍ തന്നെയാണ് ഇവളെ ഇടിച്ചത്, വായ പൊട്ടിച്ചത്, മുഖത്ത് നിന്ന് ചോര ഒലിക്കാന്‍ കാരണം ഞാന്‍ തന്നെയാണ്’ എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. കൊടിയ പീഡനത്തിന് പിന്നാലെ യുവതി ഇത് തന്റെ സുഹൃത്തുക്കളോട് പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെയും മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ യുവാവിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ക്രൂരതയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. യുവതി പൊട്ടിക്കരയുന്നതും ഭാര്യയെ മർദ്ദിച്ചത് വലിയ സംഭവമാണെന്ന തരത്തിൽ ദിലീപ് വീരവാദം പറയുന്നതും വീഡിയോയിൽ ഉണ്ട്.

വീഡിയോ കാണാം: