Tag: CRIME

Total 98 Posts

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

കുറ്റ്യാടി : ഊരത്ത് മാവുള്ളചാലിൽ വയോധിക മരിച്ച സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. ഊരത്ത് സ്വദേശി ബഷീർ(40) ആണ് അറസ്റ്റിലായത്. നാട്ടുകാരുടെ സഹായത്തോടെ വടകരയിൽവെച്ചാണ് പ്രതി പിടിയിലാകുന്നത്. മലപ്പുറം കാടാമ്പുഴ ചെരട മുഹമ്മദിന്റെ ഭാര്യ കറുത്തോടം ഖദീജുമ്മ(85)യാണ് ശനിയാഴ്ച രാത്രി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. ബഷീറിന്റെ പേരിൽ 304 വകുപ്പ്‌ പ്രകാരം നരഹത്യക്കാണ് പോലീസ്

എലത്തൂരില്‍ ഗുഡ്സ് ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; പുതിയങ്ങാടി സ്വദേശി കസ്റ്റഡിയില്‍

എലത്തൂര്‍: ഗുഡ്സ് ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമന്‍ (67) ആണ് ആക്രമിക്കപ്പെട്ടത്. പുതിയങ്ങാടി പാനൂര്‍ പ്രദീഷന്‍ (44) ആണ് സോമനെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയങ്ങാടിയിലെ പള്ളിക്ക് സമീപത്തെ റോഡില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓട്ടോയില്‍ വിശ്രമിക്കുകയായിരുന്ന സോമനെ പ്രതി

വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; ആലപ്പുഴയില്‍ യുവാവിനെ പട്ടാപ്പകല്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമം

ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസ്സില്‍ ഇട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഓച്ചിറ സ്വദേശി അരുണ്‍ പ്രസാദിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം റെയില്‍വേ ക്രോസിലിട്ട് വെട്ടി കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ മര്‍ദ്ദനത്തിന് ശേഷം യുവാവിനെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു സംഘം. സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും

കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

കുറ്റ്യാടി: കുറ്റ്യാടിയില്‍ ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വയോധിക മരണപ്പെട്ടതായി ആരോപണം. വടയം മാവുള്ള ചാല്‍ കോളനിയലെ കദീജ ഉമ്മയാണ് മരിച്ചത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെത്തിയ ചെറുമകന്‍ ബഷീര്‍ ഖദീജയെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് ഖദീജ മരണപ്പെടുന്നത്. ഊരത്ത് മാവുള്ള ചാലിലുള്ള മകള്‍ ഫാത്തിമയുടെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. ഫാത്തിമയുടെ മകന്‍ ബഷീര്‍ ഖദീജയെ

ഫോണിലൂടെ നിരന്തര ഭീഷണി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അരിക്കുളം സ്വദേശി പിടിയില്‍

അരിക്കുളം: കരുനാഗപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അരിക്കുളം സ്വദേശി പിടിയില്‍. കോട്ടുകുന്നുമ്മല്‍ സുരേഷ് (37)ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗുജറാത്തില്‍ നിന്നും

‘ഭാര്യയുടെ മരണശേഷം മക്കളുടെ എല്ലാകാര്യത്തിലും ശ്രദ്ധാലുവായ അച്ഛന്‍’, സുമേഷ് മക്കളെ കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാകാതെ നാട്; അയനിക്കാട്ടെ കൊലപാതകത്തില്‍ പരിശോധന പുരോഗമിക്കുന്നു

പയ്യോളി: അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയെന്ന കാര്യം എങ്ങനെ മക്കളെ അറിയിക്കുമെന്ന ആശങ്കയോടെ വീട്ടിലെത്തിയ നാട്ടുകാര്‍ക്ക് കാണേണ്ടിവന്നത് ജീവനറ്റ രണ്ട് പെണ്‍കുട്ടികളെയാണ്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപം പുതിയോട്ടില്‍ സുമേഷിന്റെ മരണവും രണ്ട് മക്കളുടെ കൊലപാതകവും പ്രദേശവാസികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ഗോപിക (16)യുടെയും ജ്യോതിക (10)നേയും കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. മക്കള്‍ക്ക് വിഷംനല്‍കി മരണം

അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി

പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം

ബന്ധുവായ യുവാവുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ നവജാത ശിശുവിനെ കറുത്തറുത്ത് കൊന്ന കേസ്; ബാലുശ്ശേരി സ്വദേശിനിയായ അമ്മയേയും സുഹൃത്തിനെയും കോടതി വെറുതെ വിട്ടു

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നടപടി. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. യുവാവുമായുള്ള സ്ത്രീയുടെ ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. യുവതി ഗര്‍ഭിണിയായത് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ജന്മം നല്‍കിയത് പുറത്തറിയാതിരിക്കാന്‍ വീട്ടില്‍ പ്രസവിച്ച ശേഷം

ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തു; കോഴിക്കോട് മാനാഞ്ചിറയില്‍ ദമ്പതികള്‍ക്ക് ബസ് ഡ്രൈവറുടെ മര്‍ദ്ദനം

കോഴിക്കോട്: മാനാഞ്ചിറയില്‍ ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികള്‍ക്ക് ബസ് ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം. ബേപ്പൂര്‍ സ്വദേശികളായ ഭര്‍ത്താവിനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് മാനാഞ്ചിറ ബി.ഇ.എം സ്‌ക്കൂളിന് സമീപത്താണ് സംഭവം. ബസ് കാറില്‍ തട്ടിയത് ചോദ്യം ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങി വന്ന ഡ്രൈവര്‍ കാര്‍ യാത്രക്കാരനെ അക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കം അടിപിടിയിലേക്ക് പോയതോടെ റോഡിലുണ്ടായിരുന്നവര്‍

പ്രതിയുടെ മകനും മകളും പ്രതിയ്ക്കെതിരെ മൊഴി നല്‍കിയതും തുണച്ചില്ല; സുഹൃത്തിനെ കൊന്നകേസില്‍ കോടഞ്ചേരി ചെമ്പുകടവ് സ്വദേശിയെ വെറുതെ വിട്ട് കോടതി

കോടഞ്ചേരി: സുഹൃത്തിനെ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ടു കൊണ്ട് വിധി പുറപ്പെടുവിച്ചു. 2021 മാര്‍ച്ച് ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തില്‍ കോടഞ്ചേരി മഞ്ഞുമലയില്‍ ചെറിയാനെ ചെമ്പുകടവ് മാത്യൂമത്തായി അടിച്ചുകൊന്നു എന്നായിരുന്നു കേസ്. തുഷാരഗിരി കളളുഷാപ്പിലും സുഹൃത്ത് സോജന്റെ വീട്ടിലും മദ്യപിച്ചുവെന്നും തുടര്‍ന്ന് വീട്ടില്‍ എല്ലാവരും തങ്ങിയതിനെതുടര്‍ന്ന് രാത്രി 12