Tag: CRIME

Total 94 Posts

കുടുംബ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ടു; ബാലുശ്ശേരിയില്‍ അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയെ കുത്തിപരിക്കേൽപ്പിച്ചു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ജയേഷാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ജയേഷിന്റെ വീട്ടിലെ ബഹളം കേട്ട് അയല്‍വാസിയായ സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്‌ന പരിഹാരത്തിനായി

ഒരാള്‍ക്ക് വയറിനും രണ്ടാമന് നെഞ്ചിലും കുത്തേറ്റു; കിനാലൂരില്‍ കത്തിക്കുത്തിലേക്ക് നയിച്ചത് 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കം

ബാലുശ്ശേരി: കിനാലൂരില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിന് പിന്നില്‍ അഞ്ഞൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം. അഞ്ഞൂറ് രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് രണ്ടുപേരെ ഗുരുതരമായി കുത്തിപ്പരിക്കേല്‍ക്കുന്ന തരത്തിലെത്തിയത്. ഇന്നലെ രാത്രി 10.45 കിനാലൂര്‍ ഏഴുകണ്ടിയിലായിരുന്നു സംഭവം. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നെഞ്ചിലും മറ്റെയാളുടെ വയറിലുമാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട്

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകനെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സംവിധായകന്‍ കൊയിലാണ്ടിയില്‍ പിടിയില്‍. ബൈനറി സിനിമയുടെ സംവിധായകനായ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഡി.വൈ.എസ്.പി.ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു, എസ്.ഐ വി. അനീഷ്, എ.എസ്.ഐ.മാരായ

മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ വൈരാഗ്യം; കണ്ണൂരിൽ അച്ഛനെ വീട്ടില്‍ കയറി വെട്ടി യുവാവ്

കണ്ണൂർ: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് പരിയാരം മെഡിക്കല്‍ കോളേജ്

കോഴിക്കോട് നഗരമധ്യത്തില്‍ ഹോണ്‍ മുഴക്കിയതിന് ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം; പേരാമ്പ്ര സ്വദേശിയായ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ഹോണ്‍ മുഴക്കിയതിന് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര പൈതോത്ത് റോഡ് സ്വദേശി ജിദാത്ത് (25)നെതിരെയായിരുന്നു പരാതി. സംഭവത്തില്‍ ജിദാത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പി.ടി.ഉഷ റോഡ് ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. ജിദാത്തിനെതിരെ ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വയനാട്

കോഴിക്കോട് ടൗണില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്കിലെത്തിയ സംഘം ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബൈക്കിലെത്തിയ സംഘം റോഡരികില്‍നിന്ന രണ്ടുപേരെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു. മാറാട് സ്വദേശി ഷാഹില്‍(22) നെ പരിക്കുകളോടെ പോലീസ് ഗവ. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമന്‍ പരാതിയില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തിങ്കളാഴ്ച 12.30 ഓടെയായിരുന്നു ആക്രമണം. സിറ്റി കണ്‍ട്രോള്‍ റൂം എസ്.ഐ. എ.കെ സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള

ബാലുശ്ശേരി, അത്തോളി മേഖലയില്‍ മുമ്പും നിരവധി മോഷണക്കേസുകളില്‍ പ്രതി, മോഷണ സമയത്ത് ഹെല്‍മറ്റും, കോട്ടും പതിവാക്കിയത് തുമ്പായി; ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ മോഷണക്കേസില്‍ പ്രതികളെ പൊലീസ് വലയിലാക്കിയതിങ്ങനെ

ഉള്ള്യേരി: ആനവാതിലിലെ വീകെയര്‍ പോളി ക്ലിനിക്കിലെ മോഷണത്തില്‍ പ്രതികളെ പിടികൂടാന്‍ തുണയായത് പൊലീസിന്റെ ചിട്ടയായ അന്വേഷണം. ക്യാമറക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികള്‍ ഉപയോഗിച്ച ഹെല്‍മറ്റും ക്യാമറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകയമായതെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ മുമ്പും മേഖലയില്‍ സമാനമായ രീതിയില്‍

കാക്കൂര്‍ കോറോത്ത് പൊയിലില്‍ വയോധികന്‍ തൂങ്ങിമരിച്ച സംഭവം; മകന്‍ അറസ്റ്റില്‍

ബാലുശ്ശേരി: കാക്കൂര്‍ കോറോത്ത് പൊയിലില്‍ അറുപത്തുമൂന്നുകാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ഇരുവള്ളൂര്‍ ആശാരികണ്ടിയില്‍ സുരാജ് (29)നെയാണ് അറസ്റ്റു ചെയ്തത്. സുരാജിന്റെ അച്ഛന്‍ സുധാകരനാണ് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചത്. സുധാകരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മകനായ സുരാജിന്റെ മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് സുധാകരന്‍

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; താമരശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്ന് യുവാവ്‌

കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന് യുവാവ്. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിലാണ് സംഭവം. കാരാടി പുതിയ ബസ് സ്റ്റാന്‌റിന് സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ടു പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വീട്ടുപ്പണിക്കെന്ന് പറഞ്ഞ് സമീപിച്ച യുവാവ് ഇവരെ

കണ്ണൂരിലെ ഡ്രൈവറുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെയായിരുന്നു കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോയ്ക്ക് കുത്തേല്‍ക്കുന്നത്. കണ്ണൂര്‍ സ്‌റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു.