സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകനെ തന്ത്രപരമായി പിടികൂടി കൊയിലാണ്ടി പൊലീസ്


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സംവിധായകന്‍ കൊയിലാണ്ടിയില്‍ പിടിയില്‍. ബൈനറി സിനിമയുടെ സംവിധായകനായ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) നെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.

സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഡി.വൈ.എസ്.പി.ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു, എസ്.ഐ വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ്, കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസ സ്ഥലത്ത് നിന്നും പോലീസിനെ കണ്ട് ഓടിയപ്പോള്‍ പൊലീസ് ഇയാളെ അതിസാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

Summary:A minor girl was molested saying that she would give him a chance in the movie; The young director was strategically arrested by the Koyilandy police