എലത്തൂരില്‍ ഗുഡ്സ് ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; പുതിയങ്ങാടി സ്വദേശി കസ്റ്റഡിയില്‍


എലത്തൂര്‍: ഗുഡ്സ് ഓട്ടോ തൊഴിലാളിയെ ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമന്‍ (67) ആണ് ആക്രമിക്കപ്പെട്ടത്.

പുതിയങ്ങാടി പാനൂര്‍ പ്രദീഷന്‍ (44) ആണ് സോമനെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

പുതിയങ്ങാടിയിലെ പള്ളിക്ക് സമീപത്തെ റോഡില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓട്ടോയില്‍ വിശ്രമിക്കുകയായിരുന്ന സോമനെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.