Tag: trivandrum

Total 9 Posts

തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്.രാഖിശ്രീ (ദേവു) ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മുഴുവന്‍

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് പുറപ്പെടുത്ത ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ഓടു കൂടി കാസര്‍കോട് എത്തും. പുതിയ ഷെഡ്യൂല്‍ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസിന് ഷോര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ

തിരുവനന്തപുരം മണക്കാട് വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം; ഇതിനിടയാക്കിയ സാഹചര്യം കേട്ട് അമ്പരന്ന് പോലീസും സോഷ്യല്‍ മീഡിയയും

തിരുവനന്തപുരം: വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാര്‍ ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വാടക വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം

ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിലായി ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കൊല്ലം ഭാഗത്ത്

കൂട്ടിയിടിച്ച് ബൈക്കുകള്‍, ഗുരുതര പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞുവീണു; തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വാഹനാപകടം. കാട്ടാക്കടയിലെ മിനി സിവില്‍ സ്റ്റേഷന്‍ ഇറങ്ങിപ്പോകുന്ന വളവിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീണത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ കാരണമായി. ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യം

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.

തിരുവനന്തപുരത്ത് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് (20) കസ്റ്റഡിയിലുള്ളത്. സഹോദരിമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

ചോരയൊലിപ്പിച്ച് പൊട്ടിക്കരഞ്ഞ് യുവതി, ഞാന്‍ തന്നെയാണ് ഇവളെ തല്ലിയതെന്ന് വീരവാദം മുഴക്കി ഭര്‍ത്താവ്; തിരുവനന്തപുരത്ത് ജോലിക്ക് പോയതിന് ഭാര്യയെ മര്‍ദ്ദിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ (ഞെട്ടിക്കുന്ന വീഡിയോ കാണാം)

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിലാണ് സംഭവം. ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയന്‍കീഴ് മേപ്പുക്കട സ്വദേശി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങളും പൊലീസിന് നല്‍കി. ഇനി മുതല്‍ ജോലിക്ക്

തട്ടുകടയ്ക്ക് പഞ്ചായത്ത് ആരോഗ്യവിഭാഗം അരലക്ഷം രൂപ പിഴ ഈടാക്കി: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്. നാലുപേര്‍ വിഷം കഴിച്ചതാണെന്നാണ് നിഗമനം. നാലുപേരെ വീട്ടിനുള്ളില്‍ തറയില്‍ മരിച്ച നിലയിലും മണിക്കുട്ടനെ തൂങ്ങി