തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്.രാഖിശ്രീ (ദേവു) ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു.

കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസോടെ രാഖിശ്രീ മികച്ച വിജയം നേടിയിരുന്നു. വിജയം ആഘോഷിക്കാനായി രാഖിശ്രീ കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിലും ഉണ്ടായിരുന്നു. സ്‌കൂളിലെ വിജയാഘോഷത്തിന് ശേഷം വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവിന്റെയും ശ്രീവിദ്യയുടെയും മകളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056