കൂട്ടിയിടിച്ച് ബൈക്കുകള്‍, ഗുരുതര പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞുവീണു; തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വാഹനാപകടം. കാട്ടാക്കടയിലെ മിനി സിവില്‍ സ്റ്റേഷന്‍ ഇറങ്ങിപ്പോകുന്ന വളവിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീണത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ കാരണമായി.

ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം: