ദില്‍ഷയ്ക്ക് കൊയിലാണ്ടിയുടെ ‘ഹൃദയസ്മിതം’; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നന് കൊയിലാണ്ടി പൗരാവലിയുടെ അനുമോദനം വെള്ളിയാഴ്ച


കൊയിലാണ്ടി: ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണിലെ വിജയിയും കൊയിലാണ്ടി സ്വദേശിനിയുമായ ദില്‍ഷാ പ്രസന്നന് അനുമോദനവുമായി കൊയിലാണ്ടി പൗരാവലി. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വച്ചാണ് അനുമോദന പരിപാടി ‘ഹൃദയസ്മിതം’ നടക്കുക. കൊയിലാണ്ടിയുടെ തീരപ്രദേശം കേന്ദ്രീകരിച്ചുള്ള പൗരാവലിയാണ് ദില്‍ഷയ്ക്ക് അനുമോദനം സംഘടിപ്പിക്കുന്നത്.

വടകര ലോക്‌സഭാ അംഗം കെ.മുരളീധരന്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥിയാവും. കൂടാതെ കൊയിലാണ്ടിയിലെ കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.


Also Read: ‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


കൊയിലാണ്ടി ഹാര്‍ബറിന് സമീപമുള്ള മത്സ്യത്തൊഴിലാളിയുടെ മകളായ ദില്‍ഷയുടെ വിജയത്തെ അനുമോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദില്‍ഷയെ പോലുള്ള കൊയിലാണ്ടിക്കാരായ കലാകാരികളെയും കലാകാരന്മാരെയും കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

കലാകാരന്മാര്‍ക്ക് പ്രോത്സാഹനം കിട്ടാത്ത സ്ഥിതിയാണ്. ഇനി കൊയിലാണ്ടിയിലെ ഒരു കലാകാരനും പ്രോത്സാഹനം ലഭിക്കാതിരിക്കരുത്. അതിലേക്കുള്ള ചുവടുവയ്പ്പാണ് ദല്‍ഷയ്ക്കുള്ള അനുമോദന പരിപാടിയെന്നും ഭാരവാഹികള്‍ പറയുന്നു.


Also Read: ‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


സ്വന്തം നാടായ കൊയിലാണ്ടിയില്‍ നിന്നുള്ള അനുമോദന പരിപാടിയെ കുറിച്ച് അറിയിച്ചപ്പോള്‍ ദില്‍ഷ ഏറെ സന്തോഷം പ്രകടിപ്പിച്ചെന്നും ഭാരവാഹികള്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടിയാണ് സംഘാടകസമിതിയുടെ ചെയര്‍പേഴ്‌സണ്‍. രാഗം മുഹമ്മദ് അലി (ജനറല്‍ കണ്‍വീനര്‍), യു.കെ.രാജന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരഹാഹികള്‍.

ഈ വാർത്തകൾ കൂടി വായിക്കൂ…


Summery: Bigg Boss season 4 winner Dilsha Prasannan to be honored by Koyilandy her native place on 18 October 2022. Dilsha and people of Koyilandy are so excited to attend the function.