‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിഗ് ബോസ് സീസൺ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടിയില്‍. ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് റോബിന്‍ കൊയിലാണ്ടിയിലെത്തിയത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് റോബിനെ കാണാനായി എത്തിയത്. റോബിന്റെ ഓരോ വാക്കിനും വലിയ ആരവമാണ് മുഴങ്ങിയത്.

കൊയിലാണ്ടിയില്‍ എത്തുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഡോ. റോബിന്‍ പ്രസംഗത്തില്‍ പറഞ്ഞു. കൊയിലാണ്ടി തന്റെ കൂടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News: ‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


താനൊരു ഡോക്ടറായതിനാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന്റെ പ്രാധാന്യം എന്താണെന്ന് നന്നായി അറിയാം. എല്ലാവരും നന്നായി പഠിക്കണം, കരിയറില്‍ ഫോക്കസ് ചെയ്യണം. താനൊരു ഡോക്ടറായതിന് ശേഷമാണ് പാഷന്‍ ഫോളോ ചെയ്തത്. അതിനായി കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും കൂടെ സെല്‍ഫിയെടുത്തിട്ടേ താന്‍ പോകൂ എന്നും ആരാധകരോടായി ഡോ. റോബിന്‍ പറഞ്ഞു.


Related News: ‘അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്’; മലയാളത്തിന്റെ ലേഡി ബിഗ്‌ബോസ് കൊയിലാണ്ടിക്കാരി ദിൽഷയെ പറ്റി അഭിനേയത്രി അശ്വതിയുടെ കുറിപ്പ്; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ കപ്പടിച്ചില്ലെങ്കിലും മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. നേരത്തേ റോബിന്‍ കൊയിലാണ്ടിയിലേക്കെത്തുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ തന്നെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു.


Related News: ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. കൊയിലാണ്ടി സ്വദേശിനി ദില്‍ഷ പ്രസന്നന്‍ ആണ് വിജയകിരീടം ചൂടിയത്.

വീഡിയോ കാണാം:


Summary: Bigg Boss star Dr. Robin arrived in Koyilandy, the home town of Bigg Boss Season 4 winner Dilsha Prasannan.