‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’; ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ തേച്ചൊട്ടിച്ചെന്ന് ആരാധകര്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ബിഗ് ബോസ് താരമായ ഡോ. റോബിന്‍ രാധാകൃഷ്ണന് കൊയിലാണ്ടിയില്‍ വന്‍ സ്വീകരണമാണ് ഇന്ന് ആരാധകര്‍ നല്‍കിയത്. തനിക്ക് വലിയ സ്വീകരണമൊരുക്കിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തച്ചാണ് ഡോക്ടര്‍ റോബിന്‍ മടങ്ങിയത്.

ഡോ. ജെപീസ് ക്ലാസസിന്റെ കൊയിലാണ്ടിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാനായാണ് ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ എത്തിയത്.


Related News: ബിഗ് ബോസ് കിരീടം: ദില്‍ഷയ്ക്ക് ലഭിക്കുന്നത് 50 ലക്ഷം രൂപ മാത്രമല്ല, വേറേയുമുണ്ട് ലക്ഷങ്ങള്‍; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ആര്‍പ്പുവിളിയുടെയും കയ്യടികളുടെയും നിറഞ്ഞ അകമ്പടിയിലാണ് റോബിന്‍ വേദിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് റോബിനെ കാണാനായി എത്തിയത്. റോബിന്റെ ഓരോ വാക്കിനും വലിയ ആരവമാണ് മുഴങ്ങിയത്.


Related News: ‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കൊയിലാണ്ടിയില്‍ എത്തുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ഡോ. റോബിന്‍ പ്രസംഗത്തില്‍ പറഞ്ഞു. കൊയിലാണ്ടി തന്റെ കൂടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കൊയിലാണ്ടിയില്‍ റോബിന്‍ നടത്തിയ പ്രസംഗത്തില്‍ ബിഗ് ബോസില്‍ ഒപ്പം മത്സരിക്കുകയും കിരീടം നേടുകയും ചെയ്ത ദില്‍ഷയെ ‘തേച്ചൊട്ടിച്ചു’ എന്നാണ് ആരാധകര്‍ പറയുന്നത്.


Related News: ‘കൊയിലാണ്ടിയില്‍ വരണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു, ഇത് എന്റെയും കൂടെ നാടാണ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് താരം ഡോ. റോബിന്‍ കൊയിലാണ്ടിയില്‍ (വീഡിയോ കാണാം); വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കൊയിലാണ്ടിക്കാരിയായ ദില്‍ഷയുടെ നാട്ടിലെത്തി ഡോ. റോബിന്‍ ദില്‍ഷയെ തേച്ചൊട്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.


Related News: ‘അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്’; മലയാളത്തിന്റെ ലേഡി ബിഗ്‌ബോസ് കൊയിലാണ്ടിക്കാരി ദിൽഷയെ പറ്റി അഭിനേയത്രി അശ്വതിയുടെ കുറിപ്പ്; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


‘കൊയിലാണ്ടിയോ? അതെവിടെയോ കേട്ടിട്ടുണ്ടല്ലോ’ എന്ന് തന്റെ പ്രസംഗത്തിനിടെ റോബിന്‍ പറഞ്ഞതാണ് ദില്‍ഷയ്‌ക്കെതിരായ ഒളിയമ്പായി ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തില്‍ ആരാധകര്‍ കയ്യടിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഏതായാലും തന്റെ നാട്ടിലെത്തി റോബിൻ നടത്തിയ പരാമർശങ്ങളോട് ദിൽഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വീഡിയോ കാണാം:

Summery: Bigg Boss star Dr. Robin Radhakrishnan trolled Bigg Boss winner Dilsha Prasannan in Koyilandy. Watch video.