ഇരുവശത്തും ആയുധമേന്തിയ സേനാം​ഗങ്ങൾ; കൊയിലാണ്ടി പുറങ്കടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ്​ഗാർഡ് പിടികൂടുന്ന ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോസ്റ്റ്ഗാര്‍ഡ്. സാമൂഹികമാധ്യമമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പങ്കുവെച്ചത്.

കഴിഞ്ഞദിവസമാണ് കൊയിലാണ്ടി പുറംകടലില്‍ നിന്നും കോസ്റ്റ്ഗാര്‍ഡ് ബോട്ട് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്.

​ഇറാനിയൻ ബോട്ടിനെ ​ഗോസ്റ്റ്​ഗാർഡ് സം​ഘം വളയുകയായിരുന്നു. തുടർന്ന് സേനാം​ഗങ്ങൾ ബോട്ടിൽ കയറി, അതിലുള്ളവരെ കസ്റ്റഡിയിലെടുത്തു.

കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍. എന്നാല്‍, ബോട്ടുടമ ശമ്പളം പോലും കൊടുക്കാതെ ചൂഷണംചെയ്‌തെന്നാണ് ഇവരുടെ പരാതി. തുടര്‍ന്ന് രക്ഷപ്പെട്ടെത്തിയപ്പോഴാണ് ഇവരെ പുറങ്കടലില്‍വെച്ച് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്.

വീഡിയോ കാണാം