ആയഞ്ചേരി കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു


ആയഞ്ചേരി: സ്‌ക്കൂള്‍ അധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കടമേരി എം.യു.പി സ്‌ക്കൂള്‍ അധ്യാപിക ആടക്കണ്ടി മാഷിദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.

കടമേരി കാമിച്ചേരിയിലെ വീട്ടില്‍ ഇന്നലെ രാവിലെയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പ: കാമിച്ചേരി കളത്തില്‍ മജീദ്(സിപി ഐ എം കടമേരി യുപി ബ്രാഞ്ചംഗം). ഉമ്മ: ഷെരീഫ.

ഭര്‍ത്താവ്: നസീര്‍. മക്കള്‍: നുജ ഫാത്തിമ, ഹൈറിന്‍, നൂറിന്‍.