‘അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്’; മലയാളത്തിന്റെ ലേഡി ബിഗ്‌ബോസ് കൊയിലാണ്ടിക്കാരി ദിൽഷയെ പറ്റി അഭിനേയത്രി അശ്വതിയുടെ കുറിപ്പ്


കൊയിലാണ്ടി: മിനിസ്ക്രീൻ മാമാങ്കം എന്ന് വിശേഷിപ്പിക്കുന്ന ബിഗ്‌ബോസിന്റെ ഫൈനല്‍ മുഹൂര്‍ത്തം അരങ്ങേറിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഏറിയിരിക്കുകയാണ്. വിജയിയെ പറ്റിയുള്ള വിവിധ അഭിപ്രായങ്ങളും ചര്‍ച്ചകളുമെല്ലാമായി സോഷ്യല്‍മീഡിയയും ബിഗ്‌ബോസിന് പുറകെ തന്നെയാണ്. ഇന്നലെ നടന്ന ഫിനാലെയിൽ വിജയിച്ചത് കൊയിലാണ്ടിക്കാരി ദിൽഷയാണ്. ബ്ലെസ്സ്ലി, റിയാസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മുപ്പത്തിയൊൻപത് ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ വിജയിച്ചത്. എന്നാൽ റിയാസ് ആയിരുന്നു വിജയിക്കേണ്ടത് എന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് അഭിനേയത്രി അശ്വതിയുടെ കുറിപ്പ് ശ്രദ്ധേയമായാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലൂടെ മലയാളികളിക്ക് പ്രിയങ്കരിയായ അശ്വതി, ബിഗ് ബോസിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നയാളാണ്.

ബിഗ്‌ബോസിനെ പറ്റി നിരവധി കുറിപ്പുകളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. മഞ്ച് സ്റ്റാർസിൽ കൊച്ചു കുട്ടിയായി ഓടി നടന്നിരുന്ന കുട്ടി ബിഗ്‌ബോസിൽ വിജയി ആയതിന്റെ സന്തോഷം പങ്കിടുകയാണ് അശ്വതി. രണ്ടു പേരുടെ ഇടയിൽ ഒതുങ്ങിയിരുന്ന പെൺകുട്ടി ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പുറത്താകലോടെ ഉയര്ത്തെഴുനേൽക്കുകയായിരുന്നു എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്.

മത്സരങ്ങൾ കഴിഞ്ഞു, അതിനുള്ളിലെ കാര്യങ്ങൾ വച്ച് അവരെ സങ്കടപെടുത്തരുതെന്നും അശ്വതി കൂട്ടിച്ചേർത്തു.

അശ്വതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ദില്‍ഷ പ്രസന്നന്‍
‘The first lady winner of Biggboss malayalam’

ഒരു സിനിമയുടെ ഇന്റര്‍വെല്‍ന് ശേഷം അടിപൊളി എന്ന് പറയുന്നത് പോലെ ബിഗ്ബോസ് സീസണ്‍ 4ന്റെ ഇന്റര്‍വെല്‍ ആയിരുന്നു ഡോക്ടറുടെ പുറത്താകല്‍. അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് അതുവരെ രണ്ടു പേരുടെ ഇടയില്‍ ഒതുങ്ങിയിരുന്ന, cuteness overloaded ല്‍ നിറഞ്ഞു നിന്നിരുന്ന കുട്ടി.

ഒന്നിച്ചു മഞ്ച് സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ ഉണ്ടായിരുന്നപ്പോള്‍ എപ്പോളും ചില് ചിലെന്നു സംസാരിച്ചു തുള്ളിചാടി നടന്നു ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരുന്ന കുട്ടി ഇന്നിതാ ബിഗ്ബോസിന്റെ ടൈറ്റില്‍ വിന്നര്‍ സ്ഥാനത്ത്. സന്തോഷം..

പക്ഷെ…. പക്ഷേ…. ആ പക്ഷെ എന്നില്‍ തന്നെ ഒതുങ്ങട്ടെ. അങ്ങനെ ഈ വര്‍ഷത്തെ ബിഗ്ബോസിന് തിരശീല വീണിരിക്കുകയാണ്… നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അരോചകമായിരുന്ന എന്റെ ആ അപ്‌ഡേറ്റസ് പോസ്റ്റുകള്‍ക്കും എന്റെ പോസ്റ്റുകള്‍ക്ക് ലൈക് ചെയ്തും കമെന്റ് ചെയ്തും ചീത്ത വിളിച്ചും എല്ലാം പ്രോത്സാഹനം ചെയ്ത നിങ്ങള്ക്ക് എന്റെ വലിയൊരു സ്‌നേഹം ഞാനിവിടെ തന്നെ ഉണ്ടാകും.. നിങ്ങളും എപ്പോഴും എന്റെ കൂടെ ഉണ്ടാകണം. മത്സരങ്ങള്‍ എല്ലാം കഴിഞ്ഞു എല്ലാ മത്സരാര്‍ഥികളും അവരവരുടെ സാധാരണ ജീവിതത്തിലേക്കും. ഇനിയും ബിഗ്ബോസ് ഹൗസിനുള്ളില്‍ അവര്‍ ചെയ്തതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങള്‍ കൊണ്ട് അവരെ വേദനിപ്പിക്കരുത് എന്ന് എല്ലാ പ്രേക്ഷകരോടും അപേക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ.