ഡ്രൈവിംഗ് ടെസ്റ്റിന് മെയ് ഒന്നിന് ശേഷമുള്ള സ്ലോട്ടാണോ കിട്ടിയത്? ധൃതിപ്പെട്ട് ടെസ്റ്റിന് പോകേണ്ട, പുതിയ സ്ലോട്ട് എടുക്കാന്‍ നിര്‍ദേശം


കൊയിലാണ്ടി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് 2024 മെയ് ഒന്നുമുതല്‍ അനുവദിച്ച സ്ലോട്ടുകള്‍ റദ്ദാക്കിയതായി കൊയിലാണ്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. നിലവില്‍ സ്ലോട്ട് ലഭിച്ചവര്‍ പുതിയ തിയ്യതി എടുത്തുവേണം ടെസ്റ്റിന് ഹാജരാകാന്‍.

പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നതിനാല്‍ മെയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.