അരങ്ങാടത്ത് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: നാഷണല്‍ഹൈവേ അരങ്ങാടത്ത് ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.30 ന് അരങ്ങാടത്ത് ടൗണില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍ക്കും നന്തി സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഹോസ്പിറ്റലിലേയ്ക്ക് സ്‌കാനിംങ് ആവശ്യത്തിനായി പോവുകയായിരുന്ന വണ്ടിയാണ് മറിഞ്ഞത്. മറ്റൊരുവാഹനത്തിനെ മറികടക്കുന്നതിനിടയില്‍ ഓട്ടോ മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക കൊണ്ടുപോയെന്നാണ് ലഭിക്കുന്ന വിവരം.