കൊയിലാണ്ടിയില്‍ നിന്നും വടകരയിലേയ്ക്കുളള ബസ് യാത്രയ്ക്കിടെ വിരുന്നുകണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കാണാതായതായി പരാതി


കൊയിലാണ്ടി: വിരുന്നുകണ്ടി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കാണതായതായി പരാതി. ഇബ്‌നുസീനുവിന്റെ പേഴ്‌സാണ് കാണാതായത്. കൊയിലാണ്ടിയില്‍ നിന്നും വടകരയിലേയ്ക്ക് സ്വകാര്യബസ്സിലെ യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. ഡ്രൈവിംങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ പോഴ്‌സാണ് നഷ്ടമായത്. നിലവില്‍ വടകര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പേഴ്‌സ് കമ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന മ്പറില്‍ അറിയിക്കേണ്ടതാണ്. 9745337710.