ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌ക്കരണം; മെയ് മുതല്‍ നടപ്പാക്കാന്‍ ഗതാഗതവകുപ്പ് തീരുമാനം


തിരുവന്തപുരം: ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌ക്കരണം മേയ് മുതല്‍ നടപ്പിലാക്കാന്‍ ഗതാഗതവകുപ്പ് ഉത്തരവ്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്.

എന്നാല്‍, ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് തീരുമാനം. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. അതേസമയം തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു.