അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി


അത്തോളി: അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. അത്തോളി കിഴക്കയില്‍ ഭാസ്‌കരന്‍ (63) എന്നയാളെയാണ് ഇന്നലെ വൈകീട്ട് 6 മണി മുതല്‍ കാണാതായത്.

കാണാതാകുമ്പോള്‍ ലുങ്കി മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത്തോളി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ അറിയിക്കുക. ശ്രീധരന്‍- 62820 27003.