അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി


അത്തോളി: അത്തോളിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. കോരപ്പുഴയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മാനസിക വൈകല്യം നേരിടുന്ന വയോധികനെ രാത്രി കോരപ്പുഴ പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തന്നെ ഇയാളെ വീട്ടില്‍ എത്തിച്ചു.

6.5.2024 വൈകീട്ട് മുതലായിരുന്നു ഇയാളെ കാണാതായത്. ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.