മാലിന്യമുക്തം നവകേരളം; കൊയിലാണ്ടി നഗരസഭ വാര്‍ഡ് തല ശുചീകരണം ആരംഭിച്ചു


കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം – സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ ശുചീകരണ പരിപാടിയ്ക്ക് തുടക്കമായി.

വാര്‍ഡ് തല ശുചീകരണ പരിപാടി പന്തലായനിയില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ വിവിധ കേന്ദ്രങ്ങളിലായി കുടുംബശ്രീ അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടന്നത്.

എം.വി. ബാലന്‍, സി.കെ. ആനന്ദന്‍, കെ.വി രേഖ. എം. രമേശന്‍, വിനോദ്. ഗംഗ എന്നിവര്‍ നേതൃത്വം നല്‍കി.